ChuttuvattomThodupuzha

വാഴക്കുളം സഹകരണ ബാങ്കിന്റെ ഓണ വിപണി ആരംഭിച്ചു

വാഴക്കുളം: സഹകരണ ബാങ്കിന്റെ ഓണ വിപണി ആരംഭിച്ചു. മടക്കത്താനം കവലയില്‍ കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി വിനോദ്,ഭരണസമിതി അംഗങ്ങളായ പി.ബി സാബു,കെ.എം മാത്യു ഗ്രീന്‍വില്ല,ചാക്കോ മുണ്ടയ്ക്കല്‍,ജോസ് ലൂക്കോസ്, റ്റി.ജെ മത്തായി, ഇ.കെ സുരേഷ്, റോബി ജോസ്, പി.എസ് സുധാകരന്‍, ബിനു പ്രഭാകരന്‍, ദിവ്യ വിന്‍സെന്റ്,സീമ ഷാജി, റെജീന ബിജു, സെക്രട്ടറി ഇ.ആര്‍ അരുണ്‍, മഞ്ഞള്ളൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് എം.കെ മധു തുടങ്ങിയവര്‍ പങ്കെടുത്തു. സബ്‌സിഡി ലഭിക്കുന്ന 13 ഇനം ഉള്‍പ്പെടെ 21 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 870 നിരക്കിലാണ് നല്‍കുന്നത്. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാണ് വിതരണം.

 

Related Articles

Back to top button
error: Content is protected !!