Thodupuzha

35 കിലോ കഞ്ചാവ് കടത്ത്: ഒരാൾകൂടി പിടിയിൽ

തൊടുപുഴ: വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 35 കിലോ കഞ്ചാവുമായി ഗുണ്ടാ നേതാവ് പിടിയിലായ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റു ചെയ്തുഊന്നുകല്‍ നെല്ലിമറ്റം മങ്ങാട്ടുപടി മുളമ്ബേല്‍ അജ്മല്‍ റസാഖിനെയാണ് (33) അടിമാലിയില്‍ നിന്നും പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച ആന്ധ്ര രജിസ്‌ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.45 ഓടെ മണക്കാട് ഇറക്കുംപുഴ പാലത്തിനടുത്തു നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവ സ്ഥലത്തു നിന്നും മുഖ്യ പ്രതിയായ ഏഴല്ലൂര്‍ ചങ്ങനാപറമ്ബില്‍ വടിവാള്‍ കണ്ണന്‍ എന്നറിയപ്പെടുന്ന വിഷ്ണു (27)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പിടികൂടിയതോടെ കഞ്ചാവുമായി വാഹനത്തിലെത്തിയ അജ്മല്‍ കടന്നു കളയുകയായിരുന്നു. ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. സി.ഐ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ കൃഷ്ണന്‍നായര്‍, എ.എസ്.ഐമാരായ ഷംസുദ്ദൂീന്‍, ഉണ്ണികൃഷ്ഷന്‍, എസ്.സി.പിഒ മാഹിന്‍, സി.പി.ഒ സിനാജ് എന്നിവരുടെ നേതൃത്വത്തിലാണ് അടിമാലി ഭാഗത്ത് കാര്‍ തടഞ്ഞ് പ്രതിയെ പിടി കൂടിയത്

Related Articles

Back to top button
error: Content is protected !!