Thodupuzha

ഏകദിന സെമിനാര്‍ നടത്തി

 

വഴിത്തല : ശാന്തിഗിരി കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും സൈക്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ എറണാകുളം വെല്‍കെയര്‍ ആശുപത്രി സൈക്കാട്രി വിഭാഗത്തിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി വിഷാദം, ഉല്‍ക്കണ്ഠ, സ്‌കിസോഫ്രീനിയ എന്നീ വിഷയങ്ങളില്‍ ഏകദിന സെമിനാര്‍ നടത്തി. വെല്‍കെയര്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ. ജ്യോതി മധുസൂദനന്‍ നായര്‍ സെമിനാറിന് നേതൃത്വം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍. ഫാ. പോള്‍ പാറക്കാട്ടേല്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി അഡ്വ. സുജ ജമറിന്‍, സൈക്കോളജി വിഭാഗം മേധാവി പവിത്ര സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍ അനുമോള്‍ ജോയി, വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍മാരായ അമല്‍ മത്തായി, ഡോണ അല്‍ഫോന്‍സ ആന്റണി, സഞ്ജന സുനില്‍, വെല്‍കെയര്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!