Thodupuzha

തൊടുപുഴ ഓണോത്സവ് 2022: പ്രൗഢഗംഭീര തുടക്കം

തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷനും, മുനിസിപ്പാലിറ്റിയും, ഡി.ടി.പി.സിയും സംയുക്തമായി കഴിഞ്ഞ 19 വര്‍ഷക്കാലമായി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണോത്സവ് 2022 ന് പ്രൗഢഗംഭീര തുടക്കം. മുനിസിപ്പല്‍ മൈതാനിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഓണോത്സവ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍, സി. പി. എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി,കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഐ ആന്റണി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ്, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ രക്ഷാധികാരി വി. എ ജമാല്‍ മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ജയശങ്കര്‍, ജില്ലാ സെക്രട്ടറി പി.കെ ഷാഹുല്‍ ഹമീദ് പടിഞ്ഞാറേക്കര, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ. എച്ച് കനി,ഓണോത്സവ് ജനറല്‍ കണ്‍വീനര്‍ ടോമി സെബാസ്റ്റ്യന്‍,യൂത്ത് വിംഗ് പ്രസിഡന്റ് താജു എം. ബി,വനിതാ വിംഗ് പ്രസിഡന്റ് ലാലി വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്‍ ഒരുക്കിയ സര്‍ഗോത്സവ് 2022 അരങ്ങേറി.

Related Articles

Back to top button
error: Content is protected !!