Thodupuzha

പതിപ്പള്ളിയില്‍ 30 വര്‍ഷം പഴക്കമുള്ള പൊതുകുളം പുനര്‍നിര്‍മ്മിച്ചു

പതിപ്പള്ളി: 30 വര്‍ഷം മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് പതിപ്പള്ളി വാര്‍ഡില്‍ പതി ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ചതും വര്‍ഷങ്ങളായി മണ്ണ് മൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുകുളം തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ പുനര്‍നിര്‍മ്മിച്ചു.ചേറാടി പ്രദേശത്തെ എല്ലാ വീടുകളിലും ഒരു കാലത്ത് ഈ കുളത്തില്‍ നിന്നുമായിരുന്നു വെള്ളം എടുത്തിരുന്നത്. കുളത്തില്‍ നിന്നും രണ്ടര കിലോമീറ്ററോളം പൈപ്പിട്ടായിരുന്നു ചേറാടിയില്‍ കുടിവെള്ളം എത്തിച്ചിരുന്നത്.കുളം കാലവര്‍ഷക്കെടുതിയില്‍ പരിപൂര്‍ണ്ണമായി മൂടി പോവുകയും, പൈപ്പുകള്‍ ഇല്ലാതായതും, ചേറാടിയില്‍ പുതിയ കുടിവെള്ള പദ്ധതികള്‍ വന്നതും മൂലം ഈ കുളം ആരും തിരിഞ്ഞ് നോക്കാതെ വര്‍ഷങ്ങളായി മണ്ണും, കല്ലും, കാടും മൂടി കിടക്കുകയായിരുന്നു. ആഴ്ചകളോളം തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ വളരെയേറെ കഷ്ടപ്പെട്ടാണ് ഈ കുളം പുനര്‍നിര്‍മ്മിച്ചത്. വ്യാഴം 11ന് കുളത്തിന്റെ ഉദ്ഘാടനം നടക്കും. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളും, ജില്ലയിലെ ഉന്നതരായവിവിധ ഉദ്യോഗസ്ഥരും, തൊഴിലുറപ്പ് സ്റ്റാഫുകളും പങ്കെടുക്കും.ഇതിനായി വൃത്തിയാക്കിയകുളം സിമന്റ്‌തേച്ചുമിനുക്കി, വൈറ്റ് സിമന്റ് അടിച്ച് ക്ലോറിനേഷനും നടത്തിക്കഴിഞ്ഞു. ആഴത്തിന്‍ പന അടക്കം വിവിധ തരം പനകളുടെ ഓലകള്‍ മെടഞ്ഞും, ഓലകളില്‍ നിര്‍മ്മിച്ച വിവിധ കളിപ്പാട്ടങ്ങള്‍, വര്‍ണകടലാസുകള്‍ എന്നിവ അലങ്കരിച്ചും, കുരുത്തോല വിരിച്ചും പരിപാടി വന്‍വിജയമാക്കുവാനുള്ള ശ്രമത്തിലാണ് പതിപ്പള്ളിയിലെ ജനങ്ങള്‍.

Related Articles

Back to top button
error: Content is protected !!