IdukkiLocal Live

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ചേരാന്‍ അവസരം

ഇടുക്കി : മൃഗസംരക്ഷണ മേഖലയിലെ പരമാവധി കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഗുണഭോക്താക്കളാക്കുവാന്‍ ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ്. ജനുവരി 15 ന് ആരംഭിച്ച കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിനിലൂടെ അംഗമായി ചേരാന്‍ അവസരം. കേന്ദ്ര സര്‍ക്കാരി ന്റെ ഈ പദ്ധതി വഴി മൃഗപരിപാലകര്‍ക്ക് സെക്യൂരിറ്റി കൂടാതെ 160000 രൂപ വരെയും അതിനു മുകളിലുള്ള തുകയ്ക്ക് ലളിതമായ വ്യവസ്ഥയില്‍ പരമാവധി 3 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. വായ്പകള്‍ അതത് ബാങ്കുകളുടെ പലിശ നിരക്കുകള്‍ക്ക് അനുസൃതമായിട്ടായിരിക്കും. പദ്ധതിയുടെ ഭാഗമാകുന്നതിന് കര്‍ഷകര്‍ക്ക് മൃഗാശുപത്രി മുഖാന്തിരം ഫെബ്രുവരി 15 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കരം അടച്ച രസീത് എന്നിവയുടെ കോപ്പികളും സമര്‍പ്പിക്കണം.

 

Related Articles

Back to top button
error: Content is protected !!