കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/2020-scholarship-for-kerala-agri-cultural-workers-welfare-fund-board-members-5f2bbc8718e57.jpg?resize=780%2C470&ssl=1?v=1706342453)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കുന്നതായിരിക്കും. എന്നാല്‍ ഇതിനകം 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുടിശ്ശിക നിവാരണം ചെയ്ത് അംഗത്വം പുന:സ്ഥാപിക്കുന്ന അംഗങ്ങള്‍ക്ക് കുടിശ്ശിക കാലഘട്ടത്തില്‍ അവര്‍ക്കുണ്ടായ പ്രസവം, ചികിത്സ, വിവാഹം, വിദ്യാഭ്യാസ അവാര്‍ഡ് എന്നീ ക്ഷേമാനുകൂല്ല്യങ്ങള്ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാകര്ഷക തൊഴിലാളി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 04862-235732 .
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)