IdukkiLocal Live

കുടിശിക ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ അവസരം

ഇടുക്കി : വ്യവസായ വാണിജ്യ വകുപ്പില്‍ നിന്ന് വിതരണം ചെയ്ത മാര്‍ജിന്‍ മണി വായ്പ്പയില്‍ കുടിശികയുളളവര്‍ക്ക് ഒറ്റത്തവണയായി കുടിശിക തീര്‍പ്പാക്കാന്‍ അവസരം നല്‍കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 10 വരെയാണ്. മാര്‍ജിന്‍ മണി ലോണിന്റെ കുടിശികയുളള എല്ലാ യൂണിറ്റുകളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കി ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 04862 235207.

Related Articles

Back to top button
error: Content is protected !!