Thodupuzha

ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

 

അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ​ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ന്‍ കേ​ര​ള തീ​രം മു​ത​ല്‍ വ​ട​ക്ക​ന്‍ മ​ഹാ​രാഷ്‌ട്ര തീ​രം വ​രെ നി​ല​നി​ല്‍​ക്കു​ന്ന ന്യു​ന​മ​ര്‍ദ പാ​ത്തി​യു​ടെ​യും അ​റ​ബി​ക്ക​ട​ലി​ല്‍ പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ് ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ​യും സ്വാ​ധീ​നഫ​ല​മാ​യി​ട്ടാ​ണ് മ​ഴ ക​ന​ക്കു​ന്ന​തെ​ന്നു കാ​ലാ​വ​സ്ഥ വ​കു​പ്പ് പറഞ്ഞു.

 

അ​റ​ബി​ക്ക​ട​ലി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തി​നാ​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച നാ​ലു ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ്.

Related Articles

Back to top button
error: Content is protected !!