Thodupuzha

മുട്ടത്ത് ബാലസഭ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

 

മുട്ടം: പഞ്ചായത്തിൽ കുടുംബശ്രീയും ,സിഡി എസും സംയുക്തമായി ബാലസഭ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കുടുംബശ്രീ സി ഡി എസ് വൈസ് ചെയർ പേഴ്സൺ ആലീസ് ജോർജ് അധ്യക്ഷത വഹിച്ചു.മുട്ടം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ . അരുൺ ചെറിയാൻ പൂച്ചക്കുഴി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് താലൂക്ക് ലീഗൽ സർവ്വിസ് അതോററ്റി ലീഗൽ ഓഫീസർ അഡ്വ. സി.ജോസിയ പി.ഡി, എക്സ്സൈസ് ഓഫീസർ റിയാസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. കുടുംബശ്രീ ബാലസഭാ ആർ. പി ശ്രീമതി സിന്ധു സതീഷ് , സിഡിഎസ് മെമ്പർമാരായ സോണിയ രഘു, ചിഞ്ചു, ഷൈലജ തിലകൻ, ജയാ വിജയൻ എന്നിവരും കൂടാതെ വിവിധ വാർഡുകളിൽ നിന്നുള്ള അൻപതോളം കുട്ടികളും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!