ChuttuvattomThodupuzha

വാര്‍ഷിക പൊതുയോഗവും കുട്ടികള്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു

തൊണ്ടിക്കുഴ: ശ്രീഅമൃതകലശ ശാസ്താ ക്ഷേത്രത്തിലെ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം അമൃതാലയം ഹാളില്‍ ഇന്നലെ ചേര്‍ന്നു. പൊതുയോഗത്തില്‍  എസ്.എസ്.എല്‍.സി- പ്ലസ്ടു പരീക്ഷയില്‍ വിജയം കൈവരിച്ച കുട്ടികളെ അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, റിട്ട. ഹെഡ്മാസ്റ്റര്‍ എന്‍.എന്‍. ജനാര്‍ദ്ധനന്‍ നായര്‍ നടുവിലേടത്ത് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു. ട്രസ്റ്റ് അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനവും യോഗത്തില്‍ നടന്നു. പ്രസിഡന്റ് ഒ.ആര്‍. അനൂപില്‍ നിന്ന് മുന്‍ പ്രസിഡന്റ് കെ.എന്‍. ശിവശങ്കരന്‍ നായര്‍ കല്ലംപിള്ളില്‍ ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി.  പുതിയ ട്രസ്റ്റ് ഭരണ സമിതിയംഗങ്ങളായി ഒ.ആര്‍. അനൂപ് (പ്രസിഡന്റ്), ജി. വിനോദ് (വൈസ് പ്രസിഡന്റ്), സി.റ്റി. സുഭാഷ്(സെക്രട്ടറി), പി.ജി. മുരളി, വിജീഷ് കെ.റ്റി. (ജോയിന്റ് സെക്രട്ടറിമാര്‍), പി.പി. പ്രശാന്ത് (ഖജാന്‍ജി) എന്നിവരേയും കമ്മിറ്റിയംഗങ്ങളായി പി.ജി. മനോജ് കുമാര്‍, റ്റി.ജി. രാജേന്ദ്രനാഥ്, കെ.കെ. ബിജു, വി.ബി. ജ്യോതിഷ് കുമാര്‍, കെ.ജെ. സനില്‍കുമാര്‍, എം.പി. വിജയകുമാര്‍,  എം.പി. രഞ്ജിത്ത് എന്നിവരേയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!