ChuttuvattomThodupuzha

നവകേരള സദസ്;തൊടുപുഴ- കാഞ്ഞിരമറ്റം മേഖല സംഘാടന സമിതി സംഘടിപ്പിച്ചു

തൊടുപുഴ: നവകേരള സദസുമായി ബന്ധപ്പെട്ട് തൊടുപുഴ-കാഞ്ഞിരമറ്റം മേഖല സംഘാടന സമിതി സംഘടിപ്പിച്ചു. കാഞ്ഞിരമറ്റം സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് എൻസിപി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജയ്സൺ തേവലത്തിൽ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്ര. രാജൻ പി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം അജയ് ചെറിയാൻ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് ബി ജില്ലാ സെക്ര. ഉണ്ണി വടകുന്നത് മുഖ്യപ്രഭാഷണം നടത്തി. അജയ് ചെറിയാൻ ചെയർമാനായി 21 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. വീട്ടുമുറ്റ സദസ്സുകൾ നടത്തുവാനുള്ള വേദിയും തീയതികളും സമിതി നിശ്ചയിച്ചു.

Related Articles

Back to top button
error: Content is protected !!