ChuttuvattomThodupuzha

വിക്ഷേപണ രംഗത്തെ അനുഭവങ്ങളുമായി ബഹിരാകാശ വാരാഘോഷം സംഘടിപ്പിച്ചു

കരിങ്കുന്നം: ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍. ഒ. ശാസ്ത്രജ്ഞനും എസ്.എല്‍.വി  പ്രോജക്ട് സെക്ഷന്‍ ഹെഡുമായ സുജോ ജോസഫ് കെ. വിദ്യാർത്ഥികൾക്കായി വിക്ഷേപണ രംഗത്തെ അനുഭവങ്ങള്‍ പങ്കിട്ടു. കരിങ്കുന്നം സെന്റ്  അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഒക്ടോബര്‍ നാലു മുതല്‍ പത്തു വരെ ബഹിരാകാശ വാരാഘോഷം നടത്തുന്ന സാഹചര്യത്തിലാണ് പരിപാടി ഒരുക്കിയത്. ഇടുക്കി ഉപജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും കോട്ടയം അതിരൂപതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേയും കുട്ടികള്‍  പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

ശാസ്ത്രലോകത്തെ വിവിധ പരിവേഷണ സാധ്യതകളെക്കുറിച്ച് അറിവ് നല്‍കുന്നതായിരുന്നു  ഈ പരിപാടി. കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണം ,ചാന്ദ്ര പര്യവേക്ഷണം, വാര്‍ത്തവിനിമയ സാധ്യതകള്‍ ഇവ ഗ്രഹിക്കുവാനും കുട്ടികളുടെ ചിന്താശേഷിയെ ബഹിരാകാശ മേഖലയ്ക്കനുയോജ്യമായി  ഉപയോഗപ്പെടുത്താനുമുള്ള അവസരമാണ് സെന്റ്  അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍   ഒരുക്കിയത്.  സ്‌കൂള്‍ മാനേജര്‍ ഫാ. അലക്‌സ് ഓലിക്കര അധ്യക്ഷത വഹിച്ചു. കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ . തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം  സ്വപ്നാ ജോയല്‍ ,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍  സിസ്റ്റര്‍ റിന്‍സി എസ്. വി. എം, ഹെഡ്മാസ്റ്റര്‍  ബിനുമോന്‍ ജോസഫ് ,നിമ്മിച്ചന്‍ ജേക്കബ്, പി.റ്റി.എ. പ്രസിഡന്റ്  ജോസ് കളരിക്കല്‍ , സോയി തോമസ് എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!