ChuttuvattomThodupuzha

ടോപ്പേഴ്സ് ദിനം സംഘടിപ്പിച്ചു

തൊടുപുഴ: ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ 1970 എസ്എസ്എല്‍സി ബാച്ചിന്റ കൂട്ടായ്മയോടാനുബന്ധിച് ഈ വര്‍ഷം ഡിഗ്രിക്ക് റാങ്ക് നേടിയവരെയും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരെയും മൊമെന്റോ നല്‍കി ആദരിച്ചു. തൊടുപുഴ വിഎച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ കൂടിയ അനുമോദനയോഗം തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. ബാച്ച് കണ്‍വീനര്‍ വി.എസ് സെയ്ദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.
ഇന്ത്യ ഗവണ്മെന്റ് കോണ്‍സിലറും റിസോഴ്സ് പേഴ്സണുമായ ഡോ. ഷാജഹാന്‍ അഹ്‌മദ് ഹുസൈന്‍ ഇംഗ്ലീഷ് ഭാഷയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. പെരുമ്പാവൂര്‍ ശ്രീശങ്കര വിദ്യാപീഠം റിട്ട.പ്രിന്‍സിപ്പാള്‍ പ്രോ. പി.ജി ഹരിദാസ് അനുമോദനപ്രസംഗം നടത്തി. പിടിഎ പ്രസിഡന്റ് സുധീന്ദ്രന്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിട്രസ് വാസന്തി, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍, എസ്എംസി ചെയര്‍മാന്‍ ഫാസില്‍, ബാച്ച് പ്രതിനിധി സി.ജെ സെബാസ്റ്റ്യന്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂര്‍വ്വവിദ്യാര്‍ത്ഥിനി മിസ് അലീന ചാക്കോച്ചന്‍ രചിച്ചു ആലാപനം ചെയ്ത കവിത ശ്രദ്ധയാകര്‍ഷിച്ചു. എംജി യൂണിവേഴ്സിറ്റി ബിഎഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബീമാനാസര്‍ അനുമോദനങ്ങള്‍ക്ക് നന്ദി പറഞ്ഞു. നൂറില്‍പരം കുട്ടികള്‍ മൊമെന്റോ ഏറ്റുവാങ്ങി. തൊടുപുഴ വിഎച്ച്എസ്എസ് ഹൈസ്‌കൂള്‍ വിഭാഗം നൂറു ശതമാനം വിജയം കരസ്ഥമാക്കിയ എല്ലാവിദ്യാര്‍ത്ഥികള്‍ക്കും പ്ര മൊമന്റോ നല്‍കി.

Related Articles

Back to top button
error: Content is protected !!