ChuttuvattomThodupuzha

റബ്ബര്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: ആലക്കോട് പഞ്ചായത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്കായി ആദായകരമായ വിപണനവും റബ്ബര്‍ രംഗത്തെ ഗ്രേഡിംങ്ങും,റബ്ബര്‍ പാല്‍ സംസ്‌കരണവും, ട്രേഡിങ്ങുമടക്കമുളള പരിശീലന പരിപാടി സംഘടിപ്പിച്ചു.റബ്ബര്‍ ബോര്‍ഡും സോളിഡാരി ഡാഡ്, അഞ്ചിരി ആര്‍പിഎസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശീലന പരിപാടി ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉദ്ഘാടനം ചെയ്തു.ദുബായില്‍ നടന്ന ഫസ്റ്റ് ഓപ്പണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് 2023ല്‍ സ്വര്‍ണ്ണവും 3 വെള്ളി മെഡലുകളും കരസ്ഥമാക്കിയ അഞ്ചിരി ആര്‍പിഎസ് അംഗവും, കര്‍ഷകയുമായ സൂസിമാത്യു പഴയിടത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.പരിശീലനപരിപാടിക്ക് പ്രസിഡന്റ് ജോസ് മാത്യു, ബേബി പഴയിടം, കുറുവച്ചന്‍ മരങ്ങാട്ട്, തോമസ് മൈലാടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!