Muvattupuzha

നിര്‍മല കോളേജില്‍ അവധിക്കാല പരിശീലനം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: നിര്‍മല കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ദിദ്വിന അവധിക്കാല പരിശീലനം സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.ജെ. ഇമ്മാനുവല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് ബര്‍സാര്‍ ഡോ.ജസ്റ്റിന്‍ കണ്ണാടന്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളും അവയുടെ പ്രായോഗികതലവും സ്വയം പരിശീലിക്കുന്നതിനും, നൂതനസാങ്കേതിക വിദ്യയിലുള്ള കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന സമഗ്രമായ പരിശീലനം വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സിമുലേഷനും, സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള പ്രത്യേക പരിശീലനവും പരിപാടിയില്‍ നല്‍കി. ഫിസിക്‌സ് വിഭാഗം മേധാവി പ്രൊഫ. ടിറ്റു തോമസ്, സംഘാടകരായ ഡോ. രാധു എസ്, ഡോ. ബി.രാജേഷ് കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!