ChuttuvattomMuttom

നിർമ്മിത ബുദ്ധിയിൽ ശില്പശാല സംഘടിപ്പിച്ചു

മുട്ടം: ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നിർമ്മിത ബുദ്ധിയിൽ ശില്പ ശാല സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭ്യമുഖ്യത്തിൽ ഐ എച്ച് ആർ ഡിയും കേരള സ്റ്റേറ്റ് ഐ ടി മിഷനും സംയുക്തമായി തിരുവനന്തപുരത്ത് സെപ്റ്റംബർ 30,ഒക്ടോബർ 1 തീയതികളിൽ സംഘടിപ്പിക്കുന്ന ഇന്റർ നാഷ്ണൽ കോൺക്ലേവ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. അപ്ലൈഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ: വി ഐഷ മുഖ്യപ്രഭാഷണം നടത്തി. മുട്ടം ടെക്നിക്കൽ എച്ച് എസ് എസ്, ഗവ:എച്ച് എസ് എസ്, പൊളിടെക്നിക്ക് കോളേജ് എന്നിങ്ങനെ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!