ChuttuvattomThodupuzha

തൊടുപുഴ സ്മിത ഹോസ്പിറ്റലില്‍ ഓര്‍ത്തോ മെഡിക്കല്‍ ക്യാമ്പ് തിങ്കളാഴ്ച്ച മുതല്‍

തൊടുപുഴ: സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഓര്‍ത്തോ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സന്ധി രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ്  11 മുതല്‍ നടക്കും. 90 ദിവസത്തേക്കാണ് (മൂന്ന് മാസം) ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അസ്ഥിരോഗ സംബന്ധമായ പ്രശ്‌നമുള്ളവര്‍ക്കും സന്ധി വേദനയുളളവർക്കും ക്യാമ്പില്‍ പങ്കെടുക്കാം.  മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുത്ത ശേഷം ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ ഫീസില്‍ 50 ശതമാനം ഇളവ് ലഭിക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക്  ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രോഗനിര്‍ണയ പരിശോധനകള്‍ക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കും.  തുടര്‍ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് സ്‌പെഷ്യല്‍ ക്യാമ്പ് പാക്കേജിന്റെ ഭാഗമായി 25 ശതമാനം വരെ ഇളവ് ലഭിക്കുന്നതാണ്.സ്മിത ഹോസ്പിറ്റലിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരായ ഡോ. നിഖില്‍ ജോസഫ് മാര്‍ട്ടിന്‍, ഡോ. എബി തോമസ് ബാബു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും  അപ്പോയ്‌മെന്റിനുമായി 04862208000,  04862350700 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!