ChuttuvattomMoolammattam

ഒരുമ-2023; നാഷ്ണല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന റസിഡന്‍ഷ്യല്‍ മിനി ക്യാമ്പ് സംഘടിപ്പിച്ചു

മൂലമറ്റം: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ദ്വിദിന റസിഡന്‍ഷ്യല്‍ മിനി ക്യാമ്പ് സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഒരുമ-2023 എന്ന പേരില്‍ നടത്തിയ ക്യാമ്പില്‍ സ്ത്രീ പുരുഷ തുല്യത, ജീവിത ശൈലി രോഗങ്ങള്‍ എന്നിവ മുഖ്യവിഷയങ്ങളായി. ക്യാമ്പിന്റെ ആദ്യ ദിനത്തില്‍ സ്ത്രീ ചൂഷണങ്ങള്‍ക്കെതിരെ സമത്വ ജ്വാല തെളിയിച്ച് സ്ത്രീ സംരക്ഷണ പ്രതിഞ്ജ ചൊല്ലി. രണ്ടാം ദിനം ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജീവിതശൈലി രോഗ നിര്‍ണയം, ഭവന സന്ദര്‍ശനം, ബോധവല്‍ക്കരണത്തിനായി അടുക്കള കലണ്ടര്‍ വിതരണം, ജെന്‍ഡര്‍ ഈക്വാലിറ്റി സര്‍വ്വേ എന്നിവ നടത്തി. ക്യാമ്പിന്റെ ഭാഗമായി മൂലമറ്റത്ത് പ്രവര്‍ത്തിക്കുന്ന അസീസ്സി സ്‌നേഹഭവന്‍ സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് സ്നേഹ സമ്മാനങ്ങളും വിദ്യാര്‍ത്ഥികള്‍ കൈമാറി.

Related Articles

Back to top button
error: Content is protected !!