ObitThodupuzha

പിടി തോമസ് എംഎൽഎ അന്തരിച്ചു

 

തൊടുപുഴ :കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് അന്തരിച്ചു. അർബുധ ബാധയെത്തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. നാല് പ്രാവശ്യം എംഎൽഎയും ഒരു തവണ എംപിയുമായിരുന്നും അദ്ദേഹം. കെപിസിസി വർക്കി പ്രസിഡൻ്റ് കൂടിയാണ് പി ടി തോമസ്.

ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുധ ബാധയെത്തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ നിയമസഭയിൽ എത്തിയ അദ്ദേഹം ഇടുക്കു എംപിയും ആയിരുന്നു.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിൻ്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നാണ് പി ടി തോമസിൻ്റെ ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ. ലോ കോളേജ് എറണാകുളം, കൊഴിക്കോട് എന്നിവടങ്ങളിലായിരുന്നു അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം.

Related Articles

Back to top button
error: Content is protected !!