Thodupuzha

തൊടുപുഴയില്‍ പി.ടി തോമസിന് സ്മാരക ലൈബ്രറി

 

തൊടുപുഴ: മുന്‍ തൊടുപുഴ എം.എല്‍.എ യും ഇടുക്കി എം.പി യും ആയിരുന്ന പി.ടി തോമസിന്റെ സ്മരണാര്‍ഥം ആധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറി സമുച്ചയം നിര്‍മിക്കുന്നതിനു നഗരസഭ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. തൊടുപുഴ മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സിന് അനുബന്ധമായാണ് ലൈബ്രറി സമുച്ചയം നിര്‍മിക്കുന്നത്. പി.ടി തോമസ് സ്മാരക മുനിസിപ്പല്‍ ലൈബ്രറി എന്നാണ് നാമകരണം ചെയ്യുന്നത്. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദീപക്ക് ആണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. കൗണ്‍സിലര്‍ ഷഹന ജാഫര്‍ പിന്താങ്ങുകയും ചെയ്തു. പ്രമേയത്തെ അനുകൂലിച്ച് ആര്‍. ഹരി, ടി.എസ് രാജന്‍, എം.എ കരിം, ജെസി ആന്റണി, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി നിര്‍മാണത്തിന് ആവശ്യമായ തുക നല്‍കാമെന്ന് അഡ്വ: ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചിട്ടുണ്ട്. തൊടുപുഴയിലെ ജനങ്ങളുടെ ഒരു പ്രധാന ആവശ്യമായ ലൈബ്രറി നിര്‍മാണത്തിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി പിന്തുണ നല്‍കിയ എല്ലാ കൗണ്‍സിലര്‍മാരെയും കെ. ദീപക് അഭിനന്ദിച്ചു.

Related Articles

Back to top button
error: Content is protected !!