Moolammattam

അപകടം പതിയിരിക്കുന്ന അറക്കുളം ആശുപത്രി പടിയിൽ റോഡിന് വീതി കൂട്ടാൻ ആവിശ്യം

മൂലമറ്റം: അപകടം പതിയിരിക്കുന്ന അറക്കുളം ആശുപത്രി പടിയിൽ റോഡിന് വീതി കൂട്ടാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇവിടം കൊടുംവളവാണ് അതു പോലെ തന്നെ ബസ്സ് സ്റ്റോപ്പുമാണ് തൊടുപുഴ ഭാഗത്തേക്ക് പോകുന്ന ബസുകളും മൂലമറ്റം ഇടുക്കി ഭാഗത്തേക്ക് പോകുന്ന ബസ്സുകളും റോഡിൻ്റെ നടുക്കാണ് നിർത്തുന്നത് രണ്ട് വണ്ടികൾ ഒന്നിച്ച് വന്നാൽ റോഡിന് വീതിയില്ലാത്തതു കൊണ്ട് ഒരു വാഹനം കടന്നു പോയിട്ടേ പുറകിലുള്ള വാഹനം പോകാനാവൂ. ഒരു വശത്ത് വ്യാപാര സ്ഥാപനങ്ങളും ഓട്ടോറിക്ഷാ സ്റ്റാൻ്റും മറുവശം ആശുപത്രി അധികൃതർ റോഡിലേക്ക് ഇറക്കി കോൺക്രീറ്റ് ചെയ്തിരിക്കുന്നതു കൊണ്ട് രണ്ട് വണ്ടികൾ ക്ക് പോകാൻ സ്ഥലം ഇല്ല. ഹൈറേഞ്ച് മൂലമറ്റം ബാഗൺ പ്രദേശങ്ങളിൽ നിന്ന് തൊടുപുഴ പോകുന്ന വണ്ടികളും ജില്ലാ ആസ്ഥാനത്തേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമളി തേക്കടി വാഗമൺ കുരിശുമല തങ്ങളുപാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന .കെ .എസ് .ആർ .റ്റി.സി.സ്വകാര്യ ബസ്സുകൾ ടുറിസ്റ്റ് ബസ്സുകൾ എല്ലാം ഓടികൊണ്ടിരിക്കുന്ന ഇവിടെ ഏത് ‘സമയത്തും അപകട സാധ്യതയുള്ളതുകൊണ്ട് റോഡിനു വീതി കൂട്ടേണ്ടത് അത്യാവശ്യമാണ് തൊട്ടടുത്ത് കോളേജും ഹോസ്റ്റലും കൂടിയുള്ളതുകൊണ്ട് റോഡിൽ എപ്പോഴും നല്ല തിരക്കാണ് അതുകൊണ്ട് ‘എത്-സമയത്തും ഇവിടെ അപകട സാധ്യതയുണ്ട് അതുകൊണ്ട് സർക്കാരും ജില്ലാ കലക്ടറും അടിയന്തിരമായി ഇടപെട്ട് ഇവിടെ റോഡ് വീതി കൂട്ടുകയും വളവിൽ നിന്ന് 15 മീറ്റർ തൊടുപുഴ റൂട്ടിലേക്ക് മാറ്റി ബസ്സ് സ്റ്റോപ്പ് അനുവദിക്കണമെന്നും അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നുംനാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!