ChuttuvattomThodupuzha

തൊടുപുഴയിൽ പാലസ്തീൻ ഐക്യദാർഢ്യസായാഹ്നം സംഘടിപ്പിച്ചു

തൊടുപുഴ: മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ – റെഡ് ഫ്‌ളാഗ് ജില്ലാ കമ്മിറ്റി തൊടുപുഴയിൽ പാലസ്തീൻ ഐക്യദാർഢ്യസായാഹ്നം സംഘടിപ്പിച്ചു.”യുദ്ധം നിർത്തുക, പലസ്തീന്റെ സ്വതന്ത്ര പരമാധികാരം നടപ്പാക്കുക” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ഐക്യദാർഢ്യസായാഹ്നം നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ. ദിലീപ് യോ​ഗം ഉദ്ഘാടനം ചെയ്തു. യുദ്ധം ഉടൻ അവസാനിപ്പിച്ച് യു.എൻ പ്രമേയം അംഗീകരിച്ചതനുസരിച്ച് പലസ്തീന്റെ സ്വതന്ത്ര പരമാധികാരം നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ അധ്യക്ഷത വഹിച്ചു. 2016 ൽ പാലസ്തീൻ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ കെ. ടോമി മുഖ്യപ്രഭാഷണം നടത്തി. കെ.എ. സദാശിവൻ, ജോർജ് തണ്ടേൽ എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!