Kerala

ചോരയും നീരും കൊടുത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തും; കെ.സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ചരിത്ര സംഭവമാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അരലക്ഷം പേർ പങ്കെടുക്കും. രാഷ്ട്രീയ,സാമൂഹ്യ,സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും റാലിയിൽ അണിനിരക്കും. സിപിഐഎമ്മിനെ വിറളിപിടിപ്പിച്ചതുകൊണ്ടാണ് റാലി ഭരണകൂടത്തെ ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിച്ചത്. ചോരയും നീരുംകൊടുത്താണെങ്കിലും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സർക്കാർ ഗത്യന്തരമില്ലാതെ റാലിക്ക് അനുമതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.പലസ്തീൻ ജനതയുടെ ദുർവിധിയെ ചൂഷണം ചെയ്ത് സി.പി.ഐ.എം അവസാരവാദ പ്രചാരണം നടത്തുമ്പോൾ കോൺഗ്രസിന് എക്കാലവും പലസ്തീൻ ജനതയോടൊപ്പം അടിയുറച്ചു നിന്ന ചരിത്രമാണുള്ളത്. അറബ് ജനതയുടെ മണ്ണാണ് പലസ്തീൻ എന്ന് മഹാത്മ ഗാന്ധിജി വ്യക്തമാക്കിയ നിലപാടിലൂന്നിയ നയവും സമീപനവുമാണ് അന്നുമുതൽ ഇന്നോളം കോൺഗ്രസും കോൺഗ്രസ് സർക്കാരുകളും സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ച ബി.ജെ.പി സർക്കാരിന്റെ നയങ്ങളെ തിരുത്താൻ ദേശീയതലത്തിൽ പ്രാപ്തമായ സംഘടനയും കോൺഗ്രസ് മാത്രമാണെന്നും സുധാകരൻ പറഞ്ഞു.നവംബർ 23ന് വൈകുന്നേരം 4.30ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന റാലിയിൽ എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഐക്യദാർഢ്യ റാലിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!