Thodupuzha

പാല്‍ കയറ്റിവന്ന വാന്‍ മറിഞ്ഞ് അപകടം

മൂലമറ്റം: പാല്‍ കയറ്റിവന്ന വാന്‍ മറിഞ്ഞു രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. തുമ്പച്ചിക്കു സമീപം എട്ടാം വളവില്‍ വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് അപകടം. കട്ടപ്പനയില്‍നിന്ന് പാലായിലേക്ക് വരികയായിരുന്ന വാഹനമാണ് മറിഞ്ഞത്. റോഡരികിലെ കോണ്‍ക്രീറ്റ് തിട്ടയില്‍ ഇടിച്ചുനിന്നതിനാല്‍ കൊക്കയിലേക്കു മറിയാതെ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവറും സഹായിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തുമ്പച്ചി ഭാഗത്ത് അപകടം പതിവായിരിക്കുകയാണ്. കുളമാവ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!