Thodupuzha

പേപ്പര്‍ വിലവര്‍ധനവിനെതിരെ പ്രസ്സുടമകള്‍ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തൊടുപുഴ:കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനു മുമ്പില്‍ ജില്ലയിലെ മുഴുവന്‍ പ്രസ്സുകളും അടച്ചിട്ടു ധർണ്ണ നടത്തി.
അനിയന്ത്രിതമായി പേപ്പര്‍ വില വര്‍ധനയ്ക്കും അത്യാവശ്യ സാമഗ്രികളുടെ വിലകയറ്റത്തിനും, ജി.എസ്.ടി നിരക്ക് വര്‍ധനവിനുമെതിരെ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനം ഒട്ടാകെ നടത്തിയ പ്രതിഷേധ ധർണ്ണകളുടെ ഭാഗമായാണ് ജില്ലയിൽ ധർണ്ണ സംഘടിപ്പിച്ചത്. പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു തങ്കശേരി അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ജോണ്‍, തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ബേബി ജോര്‍ജ്, കെ.പി.എ സംസ്ഥാന രക്ഷാധികാരി പാറത്തോട് ആന്റണി, കെ.പി.എ സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ സുരേന്ദ്രന്‍ പി. കെ., കെ.എച്ച്.ആര്‍.എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം.എന്‍ ബാബു, എ.എ.ഡബ്ല്യു.കെ ജില്ലാ പ്രസിഡന്റ് വിനോദ് സിന്‍സിയര്‍, ഹ്യുമന്‍ റൈറ്റ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജഗന്‍ ജോര്‍ജ്, കെ.പി.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടോം ചെറിയാന്‍, ജോയി ഉദയാ, കെ.പി.എ ജില്ലാ ജനറല്‍ സെക്രട്ടറി ദിലീപ് ലാല്‍ കെ.പി.എ ജില്ലാ ട്രഷറര്‍ പോള്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!