ChuttuvattomThodupuzha

പാറമടയ്ക്ക് പെയിന്റടിച്ച സംഭവം: സ്റ്റോപ്പ് മെമ്മോ നൽകി ജിയോളജി വകുപ്പ്

തൊടുപുഴ: പഴക്കം കാണിച്ച് അനധികൃത ഖനനം മറയ്ക്കാന്‍ പാറമടയ്ക്ക് പെയിന്റടിച്ച സംഭവത്തില്‍ ഇഞ്ചിയാനിയിലെ പാറമട ഉടമയ്ക്ക് സ്റ്റോപ്പ് മെമോ നല്‍കി. മരിയ ഗ്രാനൈറ്റ്സ് ഉടമ ഷിജു തോമസിനെതിരെയാണ് ജില്ലാ ജിയോളജി വകുപ്പിന്റെ നടപടി. പിഴയീടാക്കാനുള്ള നോട്ടീസ് ഉടനെ നല്‍കും. പിഴ നിശ്ചയിക്കാൻ രണ്ടുവര്‍ഷത്തെ പാറ ഖനനത്തിന്റെ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. 2017ലാണ് 12വര്‍ഷത്തെ ലൈസന്‍സോടെ പാറമടയ്ക്ക് അനുമതി നല്‍കിയത്. ബാക്കിയുള്ള ലൈസന്‍സ് നല്‍കുന്നത് ഇതുവരെ ഖനനം ചെയ്ത പാറയുടെ അളവ് പരിശോധിച്ച ശേഷമാകും. ജില്ലാ ജിയോളജിസ്റ്റ് ഡോ.സുനില്‍കുമാര്‍ പറഞ്ഞു. പാറമടയില്‍നിന്നും അനുവദിച്ചതില്‍ കൂടുതല്‍ പാറ പൊട്ടിച്ചെടുത്ത് കടത്തിയിരുന്നു. ഇത് മറയ്ക്കാനാണ് പെയിന്റടിച്ച് പഴക്കം കാണിക്കാന്‍ ശ്രമിച്ചത്. കരി ഓയിലാണ് പാറയില്‍ തേച്ചുപിടിപ്പിച്ചിരുന്നത്. ബുധൻ വൈകീട്ടോടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവപ്പിച്ചു. സുനില്‍കുമാര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!