Thodupuzha

പറശിനിക്കടവ് മുത്തപ്പന്‍ വെള്ളാട്ടം ഞായറാഴ്ച

തൊടുപുഴ: മടക്കത്താനം കാപ്പ് സമന്വയ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് നാല് മുതല്‍ ഇടയ്ക്കാട്ടുകയറ്റം കാപ്പ് ജോഷ് ഗ്രൗണ്ടില്‍ പറശിനിക്കടവ് മുത്തപ്പന്‍ വെള്ളാട്ടം സംഘടിപ്പിക്കും. പ്രദേശത്ത് ഇതാദ്യമായാണ് തുറന്നവേദിയില്‍ മുത്തപ്പന്‍ വെള്ളാട്ടം നടക്കുന്നത്. വടക്കന്‍ കേരളത്തിലെ ഇഷ്ടദൈവവും, ആരാധനാമൂര്‍ത്തിയുമാണ് പറശിനി മഠപ്പുരയിലെ മുത്തപ്പന്‍. ശൈവ വൈഷ്ണവ അംശാവതാരമായാണ് ഭക്തര്‍ മുത്തപ്പനെ കാണുന്നത്. മുത്തപ്പന്‍ ആരാധനയില്‍ ഏറ്റവും പ്രാധാന്യമുള്ള മഠപ്പുരയായ പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ കര്‍മ്മികളുടെ നേതൃത്വത്തിലാണ് വെള്ളാട്ടം നടത്തുന്നത്. മുത്തപ്പ വിശ്വാസികളായ ഭക്തര്‍ക്ക് മുത്തപ്പനെ നേരിട്ട് കാണാനും അനുഗ്രഹം നേടാനും അവസരമൊരുക്കും. കേളികൊട്ടോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അഞ്ചിന് തെയ്യക്കോലമണിഞ്ഞ് മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ പുറപ്പാട്. ശേഷം പ്രസാദം ഊട്ടും മുത്തപ്പന്റെ പ്രസാദമായി പുഴുങ്ങിയ ധാന്യവും തേങ്ങാപ്പൂളും നല്‍കും. 5000 ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

Related Articles

Back to top button
error: Content is protected !!