Thodupuzha

പാര്‍ലമെന്റിലെ വാജ്പേയ് അനുസ്മരണ ചടങ്ങില്‍ ആന്‍സി ജോസഫ് പങ്കെടുക്കും

 

തൊടുപുഴ: പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് എന്നിവരുടെ ജന്മവാര്‍ഷിക ദിനമായ ഡിസംബര്‍ 25 -ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ലോകസഭാ സെക്രട്ടേറിയേറ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ നെഹ്റു യുവകേന്ദ്ര പ്രതിനിധിയായി ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനി ആന്‍സി ജോസഫ് പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 25 യുവതീ യുവാക്കളില്‍ ഒരാളാണ് ആന്‍സി ജോസഫ്. ചടങ്ങില്‍ പ്രസംഗിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട 8 പേരില്‍ ആന്‍സി ജോസഫും ഉള്‍പ്പെടും. മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ് ആന്‍സി. നെഹ്റു യുവ കേന്ദ്ര സംസ്ഥാനതലത്തില്‍ നടത്തിയ യൂത്ത് പാര്‍ലമെന്റില്‍ ആന്‍സി ജോസഫ് നടത്തിയ മികച്ച പ്രകടനം പരിഗണിച്ചാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്.

Related Articles

Back to top button
error: Content is protected !!