Thodupuzha

വെള്ളിയാമറ്റം-കാഞ്ഞാര്‍ റോഡില്‍ കലുങ്കി‍ന്റെ ഒരുഭാഗം അപകടാവസ്ഥയില്‍.

 

 

 

 

 

വെള്ളിയാമറ്റം: വെള്ളിയാമറ്റം-കാഞ്ഞാര്‍ റോഡില്‍ കലുങ്കി‍ന്‍െറ ഒരുഭാഗം ഇടിഞ്ഞ് അപകടാവസ്ഥയില്‍. കാവാലം സിറ്റിയിലെ കലുങ്കി‍ന്‍െറ ഒരുവശമാണ് ഇടിഞ്ഞ് ഏതുസമയവും അടര്‍ന്നുവീഴാവുന്ന നിലയിലുള്ളത്​.2018ലെ മഴക്കാലത്താണ് കെട്ടി‍ന്‍െറ ഭാഗത്ത്‌ വിള്ളല്‍ ഉണ്ടായത്. പിന്നീട് ഈ വിള്ളല്‍ വലുതാവുകയും കുറച്ചുഭാഗം ഇടിയുകയുമായിരുന്നു. ഇടിഞ്ഞിരിക്കുന്ന ഭാഗം കാടുകയറി മൂടിക്കിടക്കുന്നതിനാല്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് അപകട സാധ്യത മനസ്സിലാക്കാന്‍ കഴിയില്ല. അപകട സൂചന ഫലകവുമില്ല. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഇവിടെവെച്ച്‌​ അരികു നല്‍കിയാല്‍ വാഹനം തോട്ടിലേയ്ക്ക് മറിയും. റോഡിലെ അപകടാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ്​ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

ഫോട്ടോ…കാഞ്ഞാര്‍ വെള്ളിയാമറ്റം റൂട്ടില്‍ കാവാലം സിറ്റിയിലെ അപകടാവസ്ഥയിലായ കലുങ്ക്

Related Articles

Back to top button
error: Content is protected !!