ChuttuvattomIdukkiThodupuzha
തുല്യത പരീക്ഷയില്‍ 92.6% വിജയം നേടി ഇടുക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-22-at-02.31.39.jpeg?resize=780%2C470&ssl=1?v=1690018315)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ജില്ലയില്‍ 92.6 ശതമാനം വിജയം. പരീക്ഷ എഴുതിയ 122 പേരില്‍ 113 പേരും വിജയിച്ചു. മുതിര്‍ന്ന പഠിതാക്കളില്‍ 90 പേരും സ്ത്രീകളാണ്. എസ് സി വിഭാഗത്തില്‍നിന്ന് ഒന്‍പതു പേരും എസ്ടി വിഭാഗത്തിലെ അഞ്ച് പേരും വിജയിച്ചവരില്‍ ഉള്‍പ്പെടും. തൊടുപുഴ ഗവ. ജിഎച്ച്എസ്എസില്‍ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. 32 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുടുതല്‍ പേര് പരീക്ഷ എഴുതിയത് അടിമാലി എസ്എന്‍ഡിപി എച്ച്എസ്എസിലാണ്. ഇവിടെ 41 പേര് പരീക്ഷ എഴുതിയതില്‍ 40 പേരും വിജയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)