ChuttuvattomThodupuzha

കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ ചില്ലു വീണ് യാത്രക്കാരിക്ക് പരിക്ക്

തൊടുപുഴ: കെഎസ്ആര്‍ടിസി ഡിപ്പോയുടെ രണ്ടാം നിലയില്‍ നിന്നു ഗ്ലാസ് അടര്‍ന്നുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 4 ഓടെ കാത്തിരിപ്പു സ്ഥലത്ത് ബസ് കാത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന നീലൂര്‍ സ്വദേശി ജഗദമ്മ (60)യുടെ കൈക്കാണ് മുകള്‍ നിലയിലെ ഗ്ലാസ് തെറിച്ചുവീണ് പരിക്കേറ്റത്. ഡിപ്പോയുടെ രണ്ടാം നിലയുടെ മുന്‍ ഭാഗത്ത് ഗ്ലാസിട്ട് മറച്ചിരുന്ന ഭാഗമാണ് അടര്‍ന്നു താഴേക്കു വീണത്. പരിക്കേറ്റ ജഗദമ്മയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം എത്തി മുകള്‍ നിലയില്‍ അപകടാവസ്ഥയില്‍ ഉണ്ടായിരുന്ന ബാക്കി ചില്ലുകള്‍ നീക്കി അപകട ഭീഷണി ഒഴിവാക്കി.

Related Articles

Back to top button
error: Content is protected !!