Thodupuzha

പതിപ്പള്ളിയിൽ പട്ടയ നടപടികൾ ആരംഭിച്ചു

തൊടുപുഴ : തൊടുപുഴ താലൂക്ക് അറക്കുളം വില്ലേജിൽപെട്ട പതിപ്പള്ളി സെറ്റിൽമെൻ്റിലെ പട്ടയ നടപടികൾ ആരംഭിച്ചു.റവന്യൂ ഉദ്യോഗസ്ഥർ പതിപ്പള്ളിയിലെത്തി കാര്യങ്ങൾ വിലയിരുത്തി. ഗ്രാമ പഞ്ചായത്തംഗവും പട്ടയ അപേക്ഷയുമായ സുശീല ഗോപിക്ക് ആദ്യ അപേക്ഷ ഫോറം നൽകി കരിമണ്ണൂർഭൂമി പതിവ് സ്പെഷ്യൽ തഹസിൽദാർ ജോസ് കെ.ജോസ് പട്ടയ നടപടികൾക്ക് തുടക്കം കുറിച്ചു.പതിപ്പള്ളിയിലേക്ക് ആവിശ്യമായ അപേക്ഷകൾ വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടന് തഹസിൽദാർ കൈമാറി. ഡെപ്യൂട്ടി തഹസിൽദാർ ബിനു ചന്ദ്രൻ, എസ്.ടി.പ്രമോട്ടർ കെ.ജി.സുനീഷ്, ഗോപി ഇഞ്ചപ്പാക്കൽ, ബിബിൻ ഗോപി, രാധാകൃഷ്ണൻ, രാജമ്മ സുകുമാരൻ, ഓമന പത്മനാഭൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button
error: Content is protected !!