ChuttuvattomThodupuzha

പഥ സഞ്ചലനവും പൊതു പരിപാടിയും നടന്നു

തൊടുപുഴ :ഡിസംബര്‍ 23 മുതല്‍ തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു വരുന്ന രാഷ്ട്രീയ സ്വയം സേവക സംഘം തൊടുപുഴ സംഘ ജില്ലയുടെ പ്രാഥമിക ശിക്ഷാ വര്‍ഗ് പഥസഞ്ചലനത്തോടും പൊതുപരിപാടിയോടും കൂടി സമാപിച്ചു.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും കാപ്പ് എന്‍ എസ് എസ് എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായ വിധു നായര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ സഹ സേവാ പ്രമുഖ് യു എന്‍. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.മറ്റെവിടെ നിന്നും കിട്ടാത്ത ലക്ഷ്യബോധവും ആദര്‍ശവും സംഘശാഖയില്‍ നിന്നു ലഭിക്കുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന വ്യക്തി നിര്‍മ്മാണമാണ് ശാഖയില്‍ കൂടി നടക്കുന്നത്. വ്യവസ്ഥതി മാറണമെങ്കില്‍ മൂല്യബോധമുള്ള വ്യക്തികള്‍ സമൂഹത്തില്‍ ഉണ്ടാവണം അത്തരം വ്യക്തികളെ കഴിഞ്ഞ 98 വര്‍ഷമായിട്ട് നിര്‍മ്മിച്ചതിന്റെ ഫലമാണ് ഇന്നു ഭാരതത്തില്‍ കണുന്ന വൈഭവമെന്ന് മുഖ്യഭാഷണത്തില്‍ യു എന്‍ ഹരിദാസ് പറഞ്ഞു.7 ദിവസത്തെ വര്‍ഗ്ഗ് 7 നൂറ്റാണ്ട് പരിവര്‍ത്തനപെടുത്താനുള്ള ഊര്‍ജ്ജം ഇവിടെനിന്നും ലഭിക്കുമെന്ന് അനുഭവങ്ങളുടെ വെളിച്ചെത്തില്‍ തനിക്കു പറയാന്‍ സാധിക്കുമെന്ന് അധ്യക്ഷ പ്രഭാഷണത്തില്‍ വിധു നായര്‍ പറഞ്ഞു.വര്‍ഗ് കാര്യ വാഹ് പി.ശ്രീനാഥ് പരിചയഭാഷണം നടത്തി.

Related Articles

Back to top button
error: Content is protected !!