ArakkulamThodupuzha

പതിപ്പള്ളിയിലെ ശുചീകരണം വ്യത്യസ്ഥമായി

അറക്കുളം: പഞ്ചായത്തിലെ ഏഴാം വാർഡ് പതിപ്പള്ളിയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ വ്യത്യസ്ഥവും, ശ്രദ്ധേയവുമായി. സാധാരണ ശുചീകരണ പ്രവർത്തനങ്ങൾ പ്ലാസ്റ്റിക്ക് പെറുക്കുക എന്ന ചടങ്ങായി മാറുമ്പോൾ പതിപ്പള്ളിയിൽ കൊതുകുകൾ മുട്ടയിടുന്ന ചിരട്ടകൾ മുതൽ ടയറുകൾ വരെ ശുദ്ധമാക്കിയും, ഇതിൻ്റെ ഗൗരവം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കിയുമായിരുന്നു പതിപ്പള്ളിയിൽ നടന്ന പ്രവർത്തനങ്ങൾ.ചേറാടിയിൽ വാഹനങ്ങൾക്ക് ബുദ്ധിമുട്ടായി റോഡിനിരുവശവും നിന്ന കാടുകൾ വെട്ടി നീക്കിയും, മേമുട്ടത്ത് തകർന്ന് കിടന്നിരുന്ന ആശ്രമം – മേമുട്ടം റോഡ് പുനർനിർമ്മിച്ചും, പതിപ്പള്ളിയിൽ ആരോഗ്യ വകുപ്പിൻ്റെ സബ് സെൻററും, സ്കൂൾ പരിസരവും ശുചീകരിച്ചും, വലിയ കണ്ടത്ത് ജലനിധി ടാങ്കും പരിസരവും ശുചീകരിച്ചും, പുളിക്ക കവലയിൽ റോഡിനിരുവശവും കാടുകൾ വെട്ടിനീക്കിയും, തെക്കുംഭാഗത്ത് റോഡ് സഞ്ചാരയോഗ്യമാക്കിയും, ചക്കിവരയിൽ കാലവർഷക്കെടുതിയിൽ തകർന്ന ലിങ്ക് റോഡ് സഞ്ചാരയോഗ്യമാക്കിയും നടത്തിയ ശുചീകരണ പ്രവർത്തനം ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രതിരോധ മരുന്നുകളും, ഭക്ഷണവും എല്ലാ സ്ഥലങ്ങളിലും എത്തിച്ച് നൽകിയിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!