Local LiveMuthalakodam

ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ പാട്ടുപുരയുടെ ഉദ്ഘാടനം നടത്തി

മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ ആരംഭിക്കുന്ന പ്രതിമാസ പാട്ടുപുരയുടെ ഉദ്ഘാടനം ലൈബ്രറി ഹാളില്‍ ആര്‍.എല്‍.വി ബാബുരാജ് നിര്‍വഹിച്ചു. പ്രസിഡന്റ് കെ.സി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പാട്ടുപുരയില്‍ എസ്. വൈശാഖന്‍, ശ്യാമ ബാബു, ബിറ്റി ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. എ.ജെ. ജോണ്‍ ഓര്‍ഗണും ബൈജു മാത്യു തബലയും, ജയിംസ് റ്റി.പി. റിതംപാഡുമായ് പിന്നണിയില്‍ പ്രവര്‍ത്തിച്ചു. ലൈബ്രറി സെക്രട്ടറി പി.വി. സജീവ്, ജോയിന്റ് സെക്രട്ടറി ജോസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ പാട്ടുകാര്‍ക്ക് അവസരം ഒരുക്കി കൊണ്ട് എല്ലാ മാസവും പാട്ടുപുര തുടര്‍പരിപാടികള്‍ നടത്തും.

 

Related Articles

Back to top button
error: Content is protected !!