ChuttuvattomIdukki

പണമിടപാട് തര്‍ക്കം; യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

ഇടുക്കി: പണമിടപാട് തര്‍ക്കം അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി സ്വദേശിയും തടിപ്പണിക്കാരനുമായ വിജയരാജന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. പ്രതി പൊളിഞ്ഞപാലം സ്വദേശിയും തടി വ്യാപാരിയുമായ ബിനുവിനെ കസ്റ്റഡിയിലെടുത്തു. തടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാടാണ് തര്‍ക്കത്തിലും ആക്രമണത്തിലും കാരണം.വിജയരാജനും ബിനുവും തമ്മില്‍ മുമ്പും തര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച്ച വൈകിട്ടാണ് വാഹനം തടഞ്ഞുനിര്‍ത്തി വിജയരാജനെ ബിനു ആക്രമിക്കുന്നത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വിജയരാജന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ആക്രമണ സമയത്ത് വിജയരാജനൊപ്പം സഹോദരി പുത്രന്‍ അഖിലും ഉണ്ടായിരുന്നു. ഗുരുതര പരിക്കേറ്റ വിജയരാജനെ അഖില്‍ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് ബിനു മൊഴി നല്‍കിയിട്ടുണ്ട പ്രാഥമിക ചികിത്സക്ക് ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിജയരാജന്റെ കൈ തുന്നിചേര്‍ത്തിട്ടുണ്ട്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിശദ അന്വേഷണം പോലീസ് ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!