ChuttuvattomIdukkiThodupuzha

റോഡിലൂടെ നടന്ന് മയില്‍, നാട്ടുകാര്‍ക്ക് കൗതുകം

തൊടുപുഴ: തൊണ്ടിക്കുഴയ്ക്ക് സമീപം റോഡില്‍ ആണ്‍ മയില്‍ എത്തിയത് കൗതുകമായി. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് കാരിക്കോട് കുന്നം റോഡില്‍ തൊണ്ടിക്കുഴ  അമൃതകലശ ശാസ്താ ക്ഷേത്രത്തിന് സമീപം മയില്‍ എത്തിയത്.
ആര്‍പ്പാമറ്റം ഭാഗത്ത് നിന്ന് റോഡിലൂടെ നടന്ന് വരുന്ന മയിലിനെയാണ് നാട്ടുകാര്‍ കാണുന്നത്. തിരക്കേറിയ റോഡായിട്ടും ഇതൊന്നും കൂസാതെ മയില്‍ നടക്കുകയായിരുന്നു. തൊട്ടടുത്ത് കൂടി വാഹനവും നാട്ടുകാരും കടന്ന് പോയിട്ടും മയില്‍ ഇതൊന്നും ഗൗനിക്കാതെ നടന്നു. ഇവിടെ നിന്ന് ഏകദേശം 250 മീറ്റര്‍ അകലെയുള്ള ചാലംകോട്മന ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് സമീപം വരെ മയില്‍ നടന്നു. ഇതിന് ശേഷം സമീപത്തെ പുരയിടത്തിലേക്ക് കയറി മറഞ്ഞു.
ക്ഷേത്രത്തിന് സമീപം വച്ച് ആണ്‍ മയില്‍ എത്തിയതോടെ വാഹനങ്ങള്‍ നിര്‍ത്തേണ്ടിയും വന്നു. റോഡിലൂടെ തലങ്ങും വിലങ്ങും നടന്നാണ് മയില്‍ കടന്ന് പോയത്. എവിടെ നിന്ന് വന്നതാണെന്ന് വ്യക്തമായിട്ടില്ല. അതേ സമയം മുമ്പും തൊണ്ടിക്കുഴയിലും പരിസര പ്രദേശങ്ങളിലും മയിലുകള്‍ വിരുന്നെത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!