Thodupuzha

പെന്‍ഷനേഴ്‌സ്  യൂണിറ്റ് വാര്‍ഷികം

തൊടുപുഴ: കെ.എസ്.എസ്.പി.യു. വണ്ണപ്പുറം യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് ടി.കെ.ശിവപ്രസാദിന്റെ അധ്യക്ഷതയില്‍ ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് എം.ജെ.ലില്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.എം.സുഗതന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ജോര്‍ജ് ടി.സി, ട്രഷറര്‍ ഒ.എം.പൗലോസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് എം.ബി.ശശി, ജോയിന്റ് സെക്രട്ടറി എം.ഡി.ശ്രീനിവാസന്‍, യൂണിറ്റ് അംഗങ്ങളായ കെ.ഡി.രമണന്‍, റെജി ജോസഫ്, ജോര്‍ജ് വി.ജി. എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.കെ.ശിവപ്രസാദ് (പ്രസിഡന്റ്), ജോര്‍ജ് ടി.സി (സെക്രട്ടറി), ഒ.എം.പൗലോസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഇളംദേശം ബ്ലോക്ക് കമ്മറ്റിയംഗം ടി.കെ.വിജയന്‍ വരണാധികാരിയായിരുന്നു.

Related Articles

Back to top button
error: Content is protected !!