ChuttuvattomThodupuzha

സിവിൽ സർവ്വീസ് സംരക്ഷണത്തിനായി ജനങ്ങളും ജീവനക്കാരും കൈകോർക്കണം; സി.പി.ഐ

തൊടുപുഴ: സിവിൽ സർവ്വീസ് സംരക്ഷണത്തിനായി ജനങ്ങളും ജീവനക്കാരും കൈകോർക്കണമെന്ന് സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആർ പ്രമോദ് പറഞ്ഞു. ജോയിന്റ് കൗൺസിൽ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടക്കുന്ന സിവിൽ സർവ്വീസ് സംരക്ഷണ യാത്രയുടെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ ഒന്നിന് കാസർഗോഡ് നിന്ന് ആരംഭിച്ച് ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന സിവിൽ സർവീസ് സംരക്ഷണയാത്രയുടെ ജില്ലയിലെ പര്യടനം നവംമ്പർ 20ന് കൂട്ടാറിൽ ആരംഭിച്ച് 21ന് തൊടുപുഴയിൽ എത്തി ചേരും. ജാഥയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.

ജോയിന്റ് കൗൺസിൽ തൊടുപുഴ മേഖലാ പ്രസിഡന്റ് ബഷീർ വി. മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനിൽ, തൊടുപുഴ മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ, മഹിള സംഘം തൊടുപുഴ മണ്ഡലം സെക്രട്ടറി പാത്തുമ്മ അസ്സീസ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം ആർ. ബിജുമോൻ, ജില്ലാ പ്രസിഡന്റ് കെ.വി. സാജൻ, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം വി.കെ. ജീൻസ്,മേഖലാ സെക്രട്ടറി വി.കെ. മനോജ്,അനീഷ് ഫിലിപ്പ് എന്നിവർ പ്രസം​ഗിച്ചു. സ്വാഗത സംഘം രൂപീകരണ റിപ്പോർട്ട് ജില്ലാ സെക്രട്ടറി കെ.എസ്. രാഗേഷ് അവതരിപ്പിച്ചു. സ്വാഗത സംഘം രക്ഷാധികാരിയായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമനെയും ചെയർമാനായായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാറിനെയും വൈസ് ചെയർമാന്മാരായി സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ്, എ.ഐ.ടി.യു.സി. ജില്ലാ ട്രഷറർ പി.പി ജോയി, സി.പി.ഐ മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, വർക്കേഴ്‌സ് കോഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ, തൊടുപുഴ മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ, അഡ്വ. എബി ഡി. കോലോത്ത് എന്നിവരെയും ജനറൽ കൺവീനറായി ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ ഉൾപ്പെടെ 501 അംഗ കമ്മിറ്റിയെയും വിവിധ സബ് കമ്മറ്റികളെയും യോഗം തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!