Thodupuzha

മനുഷ്യ – വന്യജീവി സംഘർഷം; ശാസ്ത്രീയമായ പഠനംനടത്തണം – പരിഷത്ത്

തൊടുപുഴ: ഇടുക്കി ജില്ലയിൽ വർദ്ധിച്ചു വരുന്ന മനുഷ്യ – വന്യജീവി സംഘർഷത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി മനുഷ്യ സമൂഹത്തിന് സുരക്ഷിതമായ ജീവിതാവസ്ഥ സൃഷ്ടിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാർഷികം ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ കുരങ്ങും പന്നിയുമൊക്കെയാണ് ജനവാസ മേഖലയിൽ കടന്ന് വന്നിരുന്നതെങ്കിൽ ഇന്ന് ആനയും പുലിയും കടുവയും ജനവാസ മേഖലയിലേക്ക് യഥേഷ്ടം വന്ന് കൃഷിനാശവും മനുഷ്യ ജീവന് ഭീഷണിയുമായി കൊണ്ടിരിക്കുന്നു. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ജനവാസ കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കണം. അടിമാലി ഗവ.ഹൈസ്ക്കൂൾ ഹാളിൽ നടന്ന ജില്ലാ വാർഷിക സമ്മേളനം കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രതിനിധി സമ്മേളനത്തിൽ പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, ജില്ലാ സെക്രട്ടറി വി.വി.ഷാജി, ട്രഷറർ ടി.എൻ. മണിലാൽ, എൻ.ഡി. തങ്കച്ചചൻ, സംസ്ഥാന കമ്മറ്റിയംഗം പി.എ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി വി.വി.ഷാജി (പ്രസിഡണ്ട്), ഗിരിജ.ഡി., പി.കെ.സുധാകരൻ (വൈസ് പ്രസിഡണ്ടുമാർ), എൻ.ഡി. തങ്കച്ചൻ (സെക്രട്ടറി), ശശിലേഖ രാഘവൻ , മഞ്ജു ഷേൺ കുമാർ (ജോ.സെക്രട്ടറിമാർ), ടി.എൻ. മണിലാൽ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റിയേയും തെരഞ്ഞെടുത്തു. മൂന്നു മേഖലകളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!