Thodupuzha

സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ കം ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി

തൊടുപുഴ: കായിക താരങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി തൊടുപുഴ ആയുര്‍വേദ ജില്ലാ ആശുപത്രിയില്‍ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ കം ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.അടിസ്ഥാന സൗകര്യ വികസനത്തിനായി 1 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. കായിക താരങ്ങള്‍ക്ക് പ്രത്യേക ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചു വരികയായിരുന്നു. കായിക താരങ്ങള്‍ക്ക് താമസ സൗകര്യമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമുയര്‍ന്നപ്പോള്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി പാര്‍ലമെന്റില്‍ വിഷയമുന്നയിച്ചു. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവോള്‍ സംസ്ഥാന സര്‍ക്കാര്‍ വഴി പ്രൊപ്പോസല്‍ അയച്ചാല്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കാമെന്ന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തു നിന്ന് നല്‍കിയ പ്രൊപ്പോസല്‍ കേന്ദ്ര ആയുഷ് മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ജില്ലാ ആയുര്‍വേദ ആശുപത്രിക്കായി പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്ത് ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ക്കുള്ള ് അനുമതി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് സമര്‍പ്പിക്കുകയായിരുന്നു.

 

Related Articles

Back to top button
error: Content is protected !!