Thodupuzha

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി; ബാറുകളും തുറക്കും

തൊടുപുഴ  : സംസ്ഥാനത്ത് കൊവിഡ് ഇളവുകളുടെ ഭാഗമായി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ തുറക്കാനും അനുവാദം നല്‍കാനാണ് സർക്കാർ തീരുമാനം. ഹോട്ടലുകളിലും ബാറുകളിലും പാലിക്കേണ്ട സുരക്ഷാ നിയന്ത്രണങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സീറ്റുകളുടെ അകലം, സാനിറ്റേഷന്‍ എന്നിവ കൃത്യമായി പാലിച്ചും എസി ഒഴിവാക്കിയും വേണം പ്രവർത്തനമെന്നാണ് നിർദേശം.

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്. അതേസമയം, തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് നിലവില്‍ ഇളവ് നല്‍കില്ലെന്നാണ് വിവരം.

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണു ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശനം. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം

Related Articles

Back to top button
error: Content is protected !!