Moolammattam

സാമൂഹ്യ പെൻഷൻ തടഞ്ഞതിനെതിരെ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി

മൂലമറ്റം : കേരളത്തിലെ റബ്ബർ കർഷകർക്ക് ഇൻസന്റീവ് സ്ക്കീം പ്രകാരം ധനസഹായം ലഭിക്കുന്നതു കൊണ്ട് സാമൂഹ്യ പെൻഷൻ കൊടുക്കേണ്ടന്ന് പറഞ്ഞ് ധനവകുപ്പ് പെൻഷൻ തടഞ്ഞു വയ്ക്കാൻ ഇറക്കിയ കത്ത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകയുണിയൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. 16-4-22 ൽ 1174016 നമ്പർ കത്ത് പ്രകാരമാണ് ധനവകുപ്പ് പഞ്ചായത്ത് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. ഡയറക്ടർ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും പഞ്ചായത്തിൽ നിന്ന് പെൻഷൻ വാങ്ങി കൊണ്ടിരുന്ന ആളുകൾക്കും പെൻഷൻ തടഞ്ഞതായി പറഞ്ഞ് കത്തയച്ചിരിക്കുകയാണ് .റബ്ബറിന്റെ ഉൽപ്പാദന ചെലവനുസരിച്ച് വില കിട്ടാതെ വലഞ്ഞ കർഷകരെ കൃഷിയിൽ പിടിച്ച് നിർത്താൻ വേണ്ടി കെ.എം.മാണി മന്ത്രിയായിരുന്നപ്പോൾ ആവിഷ്കരിച്ചതാണ് ഇൻസന്റീവ് സ്ക്കീം. സാധാരണക്കാരായ ചെറുകിട റബ്ബർ കർഷകർ പെൻഷൻ കിട്ടാതെ വന്നത് മൂലം ദുരിതത്തിലായിരിക്കുകയാണ്. നിവേദനം സ്വീകരിച്ച മന്ത്രി റോഷി അഗസ്റ്റിൻ ധനമന്ത്രിയുമായി ആലോചിച്ച് പെൻഷൻ പുനസ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്ന് നിവേദക സംഘത്തിന് ഉറപ്പ് നൽകി. സിബി മാളിയേക്കൽ, റ്റോമി നാട്ടു നിലം, സാജു കുന്നേ മുറി, ജോസ് ഇടക്കര എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Related Articles

Back to top button
error: Content is protected !!