Idukki

പിഎഫ് , ഇഎസ്‌ഐ അദാലത്ത് 29ന്

ഇടുക്കി :  തൊഴിലാളികൾ ,തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ഇഎസ്ഐ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത്   ‘പി എഫ് നിങ്ങളുടെ അരികെ’  29ന് നടക്കും. പീരുമേട് ലേബർ ഓഫീസിലെ കോൺഫറൻസ് ഹാളിൽ  നടക്കുന്ന പരിപാടിയിലേക്ക് രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതി വിശദമായി എഴുതി, മൂന്നാർ പി.എഫ് ഓഫീസിൽ നേരിട്ടോ, തപാലിലോ, അസിസ്റ്റൻറ് പിഎഫ് കമ്മീഷണർ, പിഎഫ് ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലും , ഇഎസ്ഐ പരാതികൾ ബ്രാഞ്ച് ഓഫിസർ, ഇഎസ്ഐ കോർപ്പറേഷൻ, തൊടുപുഴ എന്ന വിലാസത്തിലോ,  ഇഎസ്ഐ കോർപ്പറേഷൻ, ഫാത്തിമമാതാ നഗർ, അടിമാലി എന്ന വിലാസത്തിലോ ഏപ്രില്‍ 22നകം ലഭ്യമാക്കണം.
പിഎഫ്  പരാതികൾ [email protected] എന്ന ഇ  മെയിലും ഇഎസ്ഐ പരാതികൾ  [email protected]  എന്ന  ഇ മെയിലിലും അയയ്ക്കാം.  പിഎഫ് നമ്പർ, യുഎഎൻ, പിപിഓ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ , ഇഎസ്ഐ  നമ്പർ എന്നിവ ബാധകമായത് ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847731711 (പിഎഫ് ), 8921247470 & 9497401056 (ഇഎസ്ഇഐ )

Related Articles

Back to top button
error: Content is protected !!