ChuttuvattomThodupuzha

മണിപ്പൂരില്‍ നടക്കുന്നത് ആസൂത്രിത വംശഹത്യ: കേരള കോണ്‍ഗ്രസ് (എം)

തൊടുപുഴ: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മണിപ്പൂര്‍ സംസ്ഥാനത്ത് നടക്കുന്നത് ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല മറിച്ച് പിന്നില്‍ ആസൂത്രിതമായ വംശ ഹത്യയാണെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി. സംവരണവുമായി ബന്ധപ്പെട്ട് ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പ്രതിഷേധം ആസൂത്രിതമായി വഴി തിരിച്ച് കുക്കി വംശജരുടെ വംശഹത്യയ്ക്ക് ഇടയാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രത്തിനും മണിപ്പൂരിലെ പ്രാദേശിക സര്‍ക്കാരിനും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചയോഗത്തില്‍ നേതാക്കളായ പ്രഫ കെ.ഐ.ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അംബിക ഗോപാലകൃഷ്ണന്‍, ജോസി വേളാച്ചേരി, ജോസ് മാറാട്ടില്‍, ഷാനി ബെന്നി, റോയ്‌സണ്‍ കുഴിഞ്ഞാലില്‍, പിജി ജോയ്, ജോസ് കുന്നുംപുറം, സ്റ്റാന്‍ലി കീത്താപള്ളി, ഷീന്‍ വര്‍ഗീസ്, സണ്ണി കടത്തല കുന്നേല്‍, സാംസണ്‍ അക്കക്കാട്ട്, ജോര്‍ജ് അറക്കല്‍, തോമസ് വെളിയത്ത് മാലി, ജോസ് മഠത്തിനാല്‍, ലിപ്‌സണ്‍ കൊന്നക്കല്‍ ജോജോ അറയ്ക്കകണ്ടം,, ജോസ് പാറപ്പുറം, ജോര്‍ജ് പാലക്കാട്ട് റോയി വാലുമ്മേല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!