ChuttuvattomThodupuzha

ആരോഗ്യ കേന്ദ്രത്തിൻ്റെ മുറ്റത്ത് ഭീഷണിയായി പ്ലാവുകൾ: മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തം

മൂലമറ്റം: ഇലപ്പള്ളി ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ മുറ്റത്ത് ഭീഷണിയായി നിൽക്കുന്ന പ്ലാവുകൾ വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇലപ്പള്ളി വെള്ളൂർ ഭാഗം കണ്ണിക്കൽ റോഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ കേ ന്ദ്രത്തിൻ്റെ മുറ്റത്ത് നിൽക്കുന്ന പ്ലാവ് വൻ ഭീഷണി സൃഷ്ടിക്കുന്നു. പ്ലാവ് കടപുഴകി വീഴുകയോ ഒടിഞ്ഞ് വീഴുകയോ ചെയ്താൽ ആരോഗ്യ കേന്ദ്രം പ്രവർത്തനരഹിതമാവുകയും കൂടാതെ ഇതിന്റെ തൊട്ടടുത്തായി ഒരു വീടും അതിനോട് ചേർന്നൊരു കിണറും സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ആരോ​ഗ്യ കേന്ദ്രത്തിന്റെ സമീപത്ത് കൂടി ഒഴുകുന്ന തോടിനും അതിന് കുറുകെ സ്ഥിതിചെയ്യുന്ന പാലത്തിനും വെെദ്യുതി ലെെനുകൾക്കും ഭീഷണി ഉയർത്തുന്നു. ആരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്ക് പ്ലാവ് ഭീഷണിയാണെന്നും സ്കൂൾ കുട്ടികളും സമീപവാസികളും
ആരാധനാലയങ്ങളിലേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും വില്ലേജ്, ബാങ്ക് ‘ തുടങ്ങിയ ആവശ്യങ്ങളിലേയ്ക്കായി പോകുന്നതെല്ലാം പ്ലാവിന്റെ ചുവട്ടിലൂടിയാണ് അതിനാൽ ഏതു സമയത്തും അപകടം സാധ്യത ഉണ്ടാകാനിടയുണ്ട്. ജനങ്ങൾക്ക് ഭീഷണി ഉയർത്തി നിൽക്കുന്ന പ്ലാവ് എത്രയും വേ​ഗം മുറിച്ചു മാറ്റാനുള്ള നടപടികൾ അടിയന്തരമായി പഞ്ചായത്ത് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!