Thodupuzha

നിരോധിത പ്ലാസ്റ്റിക്ക്  ഉപയോഗം; കടയുടമയ്ക്ക് പിഴ ചുമത്തി

അറക്കുളം: നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കടയുടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി.അശോക കവലയിൽ സ്മാര്‍ട്ട് ബേക്കറി ആന്റ് സ്റ്റേഷനറി ഉടമയ്ക്കാണ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തിയത്. ജില്ലാതല സ്‌ക്വാഡ് അറക്കുളത്തെ 25 കടകളില്‍ നടത്തിയ റെയ്ഡില്‍ 37.650 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തു.

പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കണമെന്ന് സ്‌ക്വാഡ് കടയുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്‍ഫോഴ്സ് ഓഫീസര്‍മാരായ ടി.എസ്. റജിമോന്‍, അഷിത ചന്ദ്രന്‍, അറക്കുളം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. അനീഷ് ബാബു, ക്ലര്‍ക്ക് അജോ മാത്യു എന്നിവരാണ് പരിശോധന നടത്തിയത്.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ബി. നായരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം കടകളില്‍ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് വകവെയ്ക്കാതെ വീണ്ടും വില്‍പ്പനയ്ക്കായി പ്ലാസ്റ്റിക്ക് കടകളില്‍ സൂക്ഷിച്ചവര്‍ക്കാണ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തിയത്.

 

Related Articles

Back to top button
error: Content is protected !!