ChuttuvattomIdukkiThodupuzha
പോലീസ് അസോസിയേഷന് തെരഞ്ഞെടുപ്പ് ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-07-at-10.36.50.jpeg?resize=780%2C470&ssl=1?v=1691384883)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: 2023- 25 വര്‍ഷത്തേക്കുള്ള കേരള പോലീസ് അസോസിയേഷന് ജില്ലാ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 64 ല്‍ 44 ഇടത്തും ഔദ്യോഗിക പക്ഷത്തിന് എതിരില്ല. ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എന്നീ സ്പെഷ്യല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെ 64 സീറ്റുകളാണ് ഉള്ളത്. സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ 44 യൂണിറ്റുകളില്‍ ഔദ്യോഗിക പക്ഷം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ജില്ലാ സെക്രട്ടറി ഇ.ജി മനോജ്കുമാര്‍ (ശാന്തന്‍പാറ), പ്രസിഡന്റ് ടി.എം ബിനോയ് (മുട്ടം), ട്രഷറര്‍ എം .എസ് റിയാദ് (തൊടുപുഴ ട്രാഫിക് ), സംസ്ഥാന നിര്‍വാഹ സമിതി അംഗം ആര്. ബൈജു (ജില്ലാ സായുധ സേന), കാവല്‍ കൈരളി എഡിറ്റര്‍ സനല്‍ ചക്രപാണി (വിജിലന്‍സ് ) എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അവശേഷിക്കുന്ന മത്സരമുള്ള യൂണിറ്റുകളില്‍ ഏഴിന് തെരഞ്ഞെടുപ്പ് നടക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)