Thodupuzha

പൊലീസിനെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച വിചാരണ തടവുകാരനെ പിടികൂടി

 

മുട്ടം: പൊലീസിനെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച വിചാരണ തടവുകാരനെ പിടികൂടി. മുട്ടത്തുള്ള ജില്ലാ ജയിലിലെ തടവുകാരൻ കോതമംഗലം മാമലക്കണ്ടം സ്വദേശി പാറക്കൽ മുത്തു (20)ആണ് ഓടി രക്ഷപെടാൻ ശ്രമിച്ചത്. മൂവാറ്റുപുഴ കോടതിയിൽ കേസിന്റെ വിചാരണക്ക് കൊണ്ടുപോയി തിരികെ വരുമ്പോൾ മുട്ടം ജില്ലാ ജയിലിൻ്റെ സമീപത്ത് എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന പൊലീസിനെ കബളിപിച്ച് ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് 12.30 മണിയോടെയാണ് സംഭവം. പോക്സോ കേസിൽ എറണാകുളം സബ് ജയിലിൽ റിമാൻഡ് പ്രതിയായിരുന്നു ഇയാളെ കഴിഞ്ഞ 6 നാണ് മുട്ടം ജില്ലാ ജയിലിലേക്ക് മാറ്റിയത്. ഇയാളുടെ വിചാരണ വീഡിയോ കോൺഫറൻസിലൂടെയാണ് നടത്തിയിരുന്നത്. എന്നാൽ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ പറഞ്ഞതിനെ തുടർന്നാണ് ഇയാളെ ഇന്ന് മുവാറ്റുപുഴയിലേക്ക് കൊണ്ടുപോയത്. എ ആർ ക്യാമ്പിലെ രണ്ട് പൊലീസുകാർക്കൊപ്പമാണ് ഇയാളെ മുവാറ്റുപുഴ കോടതിയിലേക്ക് അയച്ചത്. ജില്ലാ ജയ്ലിന്റെ മുന്നിലുള്ള റോഡിലൂടെ റബർ തോട്ടത്തിലൂടെ ഓടിയ ഇയാളെ പൊലീസും ജയിൽ ജീവനക്കാരും ചേർന്നാണ് പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!